Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt To Murder I

Alappuzha

മു​ൻവൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ആ​ല​പ്പു​ഴ: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 17,000 രൂ​പ വീ​തം പി​ഴ​യും. ഹ​രി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ വാ​ലു​പ​റ​മ്പി​ൽ ഷി​ജീ​വ് (37), പ​ള്ളി​പാ​ട് പാ​ല​ത്തുംപാ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (50), ഹ​രി​പ്പാ​ട് പ്ര​ഭാ​ഷ്ഭ​വ​ന​ത്തി​ൽ പ്ര​ഭാ​ഷ് (38), പ്ര​ദീ​പാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ് (39) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഹ​രി​പ്പാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജ​ഡ്ജി എം. ​ഷു​ഹൈ​ബി​ന്‍റേതാ​ണ് വി​ധി.

2013 ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹ​രി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് 8 -ാം വാ​ർ​ഡി​ൽ പു​ലാ​പ്പു​ഴ തെ​ക്ക് മു​റി​യി​ൽ കാ​വു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​റി​ന് വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ നാ​ട്ടു​കാ​രാ​യ പ്ര​തി​ക​ൾ ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ഒ​ന്നാം പ്ര​തി ഷി​ജീ​വി​നെ മു​മ്പ് ആ​ക്ര​മി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഷി​ജീ​വ് വാ​ളു​കൊ​ണ്ട് അ​നീ​ഷ് കു​മാ​റി​ന്‍റെ വ​ല​തു ചെ​വി​യു​ടെ ഭാ​ഗ​ത്ത് വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. താ​ഴെ വീ​ണ അ​നീ​ഷ് കു​മാ​റി​നെ 2-ാം പ്ര​തി സ​ന്തോ​ഷ് കു​മാ​ർ ഇ​രു​മ്പ് ക​മ്പി​ക്ക് അ​ടി​ച്ചു. 3-ാം പ്ര​തി നാ​ഭി​ക്ക് ച​വി​ട്ടി​യും 4 -ാം പ്ര​തി കൈ കൊ​ണ്ട് അ​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ചു . വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​നീ​ഷ് കു​മാ​റി​നെ പി​ൻ​തു​ട​ർ​ന്ന് വീ​ട്ടി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ആ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ വി​ജ​യ​മ്മ​യെ​യും നാ​ട്ടു​കാ​ര​ൻ സു​ജേ​ഷി​നെ​യും ആ​ക്ര​മി​ച്ചു.

ഹ​രി​പ്പാ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ന​ന്ദ​ഗോ​പാ​ൽ, ബി​ജു വി. ​നാ​യ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എ​സ്. ഉ​ദ​യ​ഭാ​നു, ടി. ​മ​നോ​ജ് എ​ന്നി​വ​ർ അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ കേ​സി​ൽ എ​സ്‌സി പി​ഒ ര​ജ​നീ​ഷ് ബാ​ബു, സി​പി​ഒ സി. ​അ​മ​ൽ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീ​ഷ​ണ​ൽ ഗ​വ. പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ എ​ൻ.​ബി. ശാ​രി ഹാ​ജ​രാ​യി.

Latest News

Corehub Up